kunjan radio

2012, ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

പൂക്കളക്കവിത

അത്തത്തിന്റന്നു ഞാൻ പൂക്കളമിട്ടപ്പൊൾ
ചിത്തത്തിലാനന്ദപ്പൂ വിരിഞ്ഞു
ചിത്തിര നാളിലെ ചേലുള്ള പൂക്കളം
ഒത്തിരി പേർ വന്നു കണ്ണ് വച്ചു
ചോതിക്കു പൂക്കളമിട്ടൊണ്ടിരുന്നപ്പോൾ
ആദ്യമായ് വണ്ടുകൾ  പാറി വന്നു..
പൂക്കളെ കിട്ടാതെ തേടി വിശാഖത്തിൻ
പോരായ്മ തീർത്തതനിഴം നാളിൽ..
തുമ്പപ്പൂവിത്തിരി തൃക്കേട്ടനാളിലെ
പൂക്കളമുറ്റത്ത് കൊണ്ട് വച്ചു
നാലു മൂലയ്ക്കലും മല്ലിപ്പൂവൊത്തിരി
മൂലത്തിന്നാൾ വെച്ചലങ്കരിച്ചു...
പൂരാട രാവിലെ പൂമ്പാറ്റകുഞ്ഞുങ്ങൾ
പൂക്കളം വിട്ടെങ്ങും പോയതില്ല
ഉത്രാടത്തിന്റന്നു പാഞ്ഞു നടന്നപ്പൊൾ
വട്ടിയിലൊത്തിരി പൂ നിറഞ്ഞു ...
വന്നിതാ   മാവേലി മന്നനെഴുന്നള്ളു-
-മിന്നല്ലൊ നല്ല തിരുവോണം നാൾ...:))

4 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

ഓണപ്പാട്ട് കൊള്ളാല്ലോ പാപ്പാത്തീ
വളരെ ഇഷ്ടപ്പെട്ടു

പാപ്പാത്തി പറഞ്ഞു...

thaanks :)

Vineeth M പറഞ്ഞു...

നല്ല ചപ്പാത്തി കവിതേ... അല്ലല്ല, നല്ല കവിത ചപ്പാത്തിയെ..

Unknown പറഞ്ഞു...

നന്നായി. ഇനീം എഴുതുക. ഭാവുകങ്ങള്‍...