kunjan radio

2012, ഓഗസ്റ്റ് 7, ചൊവ്വാഴ്ച

ഭസ്മം

സഖീ..നമ്മളൊരു കരയിലൊരുമിച്ച് നിന്നവർ...
ഒരേ വിചാരങ്ങളിലൊരു പോലെ നില്പവർ
അകലെയാ ദേവാലയത്തിന്റെ ശ്രീകോവിൽ
ഇനിയും നമുക്കായ് തുറക്കുമ്മെന്നൊർത്ത്
ഇരുകൈകൾ കൂപ്പി , ഇടറുന്ന മനസ്സുമായ്
കാതരഹൃദയങ്ങൾ പ്രാർത്ഥിച്ച് നിൽക്കവേ..
മുന്നിലല തല്ലിയാർക്കുന്ന പുഴയുടെ തീരത്ത് ...
കൈ കോർത്ത് , കണ്ണാടി പൊട്ടിച്ചിതറുന്ന പോലെ
ചിരിയുടെ ചിലമ്പൊലി-കേട്ടരികത്തൊരാൾ..
നിശ്ശബ്ധനായ് നിൽ‌പ്പവൻ ...നിർന്നിമേഷൻ...
കാലമോ ? കാലത്തിനതീതനൊ ആയൊരാൾ...!!
ഇവിടെയീ തീരത്തുപേക്ഷിച്ച ചിന്തകൾ..കത്തിച്ചിടാ‍ാം..
ഇത്തിരി ചിതാഭസ്മം, നെറ്റിമേലണിഞ്ഞിടാം

4 അഭിപ്രായങ്ങൾ:

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

അര്‍ത്ഥം വായിക്കുമ്പോള്‍ ഭസ്മം പോലെ ശുദ്ധം.
പക്ഷേ,അക്ഷരങ്ങള്‍ വായിക്കുമ്പോള്‍ ഭസ്മം പോലെ ശുഷ്കം.

ajith പറഞ്ഞു...

കൊള്ളാട്ടോ...

പിന്നെ ഇരുകൈകള്‍ കൂപ്പി എന്ന് പറയേണ്ട ആവശ്യമില്ല. ഇരുകൈകളേ കൂപ്പുവാന്‍ സാധിക്കയുള്ളു

Vineeth M പറഞ്ഞു...

ഭസ്മത്തിന്റെ വിശുദ്ധി ഭാഷയിലും..

പാപ്പാത്തി പറഞ്ഞു...

thaanks to all.:))