kunjan radio

2012, സെപ്റ്റംബർ 17, തിങ്കളാഴ്‌ച

നേർക്കാഴ്ച...

കാഴ്ചകൾ മുട്ടുന്നൊരറ്റമുണ്ട്...
അതിനുമപ്പുറത്തെ കാഴ്ചകൾ
കാണുവാൻ കഴിയാത്തത്
കാഴ്ചക്കാരന്റെയൊ
കാഴ്ചകളുടെയൊ കുറ്റമല്ല
മറിച്ച് പരിമിതികളുടെ
കടന്ന് കയറ്റം മാത്രമാണ്...

വിശാലതയിലേക്കിറങ്ങി നിന്നാൽ
ചുറ്റുമുള്ളതൊക്കെ സ്വന്തമെന്നൊ,
നിലനില്ക്കുമെന്നൊ കരുതരുത്,

ഒന്നും ആരുടെയുമല്ല..
ആരും ആർക്കുമൊന്നുമല്ല ...
കണ്ടതും കാണുവാൻ പോകുന്നതും
കാണേണ്ടിവരുന്നതും...
ഒന്നും ..ഒന്നുമല്ല...
ഒക്കെയും മിഥ്യാധാരണകൾ....

സങ്കടം മുറ്റി നിൽക്കുന്നൊരു സന്ദർഭമുണ്ട്,
മിഴികൾ പൊട്ടിപൊയെങ്കി-
ലെന്നാശിക്കുന്നൊരു നേരമുണ്ട്,
ഒരു വിരലിന്റെ മറവിലെങ്കിലും
സ്വന്തം മുഖം ഒളിപ്പിച്ച് വെയ്ക്കാനായെങ്കിലെന്ന്
ഒരു വാക്കിന്റെ തുമ്പിലെങ്കിലും
ഒരു ആശ്വാസം കിട്ടിയെങ്കിലെന്ന്...

ഒരു നേരം സ്വബോധത്തിന്റെ വക്കിലിരുന്ന്
നില തെറ്റാതെ ,
മനം പൊട്ടാതെ ,
വീക്ഷണം ശരിയായിരുനെങ്കിൽ എന്നും
ആഗ്രഹിക്കുന്ന കാലങ്ങളുമുണ്ട്....

4 അഭിപ്രായങ്ങൾ:

നിസാരന്‍ .. പറഞ്ഞു...

നല്ല വരികള്‍ .. കാഴ്ചകള്‍ അവസാനിക്കുന്ന അറ്റത്തിനുമപ്പുറം ജീവിതം കാത്തിരിക്കുന്നുണ്ട്..

ഇലഞ്ഞിപൂക്കള്‍ പറഞ്ഞു...

നല്ല കവിത..

Unknown പറഞ്ഞു...

ഓരോ ഖണ്ഡികയായെടുത്താൽ നന്നായിഷ്ടപെട്ടു. പക്ഷേ മൊത്തത്തിൽ ഒരർത്ഥം തോന്നിയില്ല.

മൌനം പറഞ്ഞു...

സങ്കടം മുറ്റി നിൽക്കുന്നൊരു സന്ദർഭമുണ്ട്,
മിഴികൾ പൊട്ടിപൊയെങ്കി-
ലെന്നാശിക്കുന്നൊരു നേരമുണ്ട്,
ഒരു വിരലിന്റെ മറവിലെങ്കിലും
സ്വന്തം മുഖം ഒളിപ്പിച്ച് വെയ്ക്കാനായെങ്കിലെന്ന്
ഒരു വാക്കിന്റെ തുമ്പിലെങ്കിലും
ഒരു ആശ്വാസം കിട്ടിയെങ്കിലെന്ന്...
...............സത്യം