kunjan radio

2012, ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

സ്നേഹ പാനീയം...

പാഴായിപ്പോയ കുറച്ച് സ്നേഹമുണ്ട്
പാനം ചെയ്യപ്പെടാതെ,
പത വറ്റി...ചില്ലുപാത്രത്തിലിരിക്കുന്നു...
പാഴ്മരങ്ങൾ പ്രതീക്ഷ തരില്ല...
പകരം ആകർഷിച്ചടുത്തേക്കു വരുത്തി
ഒടിഞ്ഞ് വീഴും...
അതിന്റെ കടയ്ക്കൽ ഒഴിക്കട്ടെ ഈ സ്നേഹപാനീയം ...
ചില നിറങ്ങൾ അങ്ങനെയാണ്..
കണ്ണ് മഞ്ഞളിച്ച് പോകും...
അവിടെയും ഒഴിക്കട്ടെ ഞാൻ ഈ ചഷകത്തിലെ വമ്പത്തരം....

3 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

സ്നേഹപാനീയം തരൂ..

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

അത് പാനം ചെയ്ത് ജീവിതം പാഴാക്കിക്കളയരുതെ..

മൌനം പറഞ്ഞു...

ഇത് ഞാനാണ്.. എന്നെ പാപ്പാത്തി അക്ഷരങ്ങളിൽ കുറിച്ചിട്ടത്..