kunjan radio

2010, ഡിസംബർ 21, ചൊവ്വാഴ്ച

തിരുവാതിര

പതിവു പോൽ പകലെങ്ങോ പോയ്മറഞ്ഞൂ
പകരമീ രാവിന്റെ തേരണഞ്ഞൂ
അകലെയൊരു രാക്കിളി കരയുന്നു , മാ‍നത്ത്
കതിർ കൊയ്യാൻ താരങ്ങളണി നിരന്നൂ
ധനുമാസരാവിതാ..പാതിരാപ്പൂ ചൂടി
മധുമന്ദഹാസം പൊഴിച്ചിടുന്നു..
തുടിയുടെ മേളം കേൾക്കുന്നൂ..അമ്പല-
-ച്ചിറയിൽ നിന്നാഘോഷമലയടിപ്പൂ..
തിരുവാതിരക്കാലം.., മനസ്സിന്നകത്തെങ്ങോ
മലരമ്പു കൊള്ളുന്നു...മകരന്ദം നിറയുന്നൂ...
പൌർണ്ണമിച്ചന്ദ്രിക പാലൊളി വിതറുന്നൂ...
പാതിരാകുളിർക്കാറ്റു വീശിടുന്നൂ....
ഭൂമിയിന്നാമോദ ന്രുത്തമാടുന്നൂ.. ആർദ്രമീ രാവിന്റെ ചാരുതയിൽ
കൈക്കൊട്ടി കുമ്മിയടിച്ചു കളിക്കുന്നു,
കണ്ണിലുറക്കച്ചടവുമായി...
ആലസ്യമോടെയീ രാത്രിയിൽ മങ്കമാർ
ആതിരാനോൽമ്പു നോറ്റിടുന്നൂ

10 അഭിപ്രായങ്ങൾ:

abbas പറഞ്ഞു...

കൊള്ളാം ..എനിക്കിഷ്ടമായി ....അഭിനന്ദനങ്ങള്‍..

സുന്ദരന്‍ പറഞ്ഞു...

ഈണമിട്ട് പാടാന്‍ പറ്റുന്ന നല്ല കവിതകളാണിവിടെ
എട്ടങ്ങാടി വെച്ച് കഴിച്ചസുഖം...

പാപ്പാത്തി പറഞ്ഞു...

abbasikkaa...nandi...

sundarante sundaramaay vakkukalkk nandi....

Unknown പറഞ്ഞു...

നന്നായിട്ടുണ്ടേ.. :)

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

തിരുവാതിര...

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

ഒരു ഗൃഹാതുരത്വം മണക്കുന്നു..
മനസ്സിലെങ്കിലും ഒരു തിരുവാതിരയുണ്ടല്ലോ..നന്നായി.

ഗൗരിനാഥന്‍ പറഞ്ഞു...

ഈണമിട്ട് അതും കൂടി ഇവിടെ കേള്‍പ്പിക്കൂ

പാപ്പാത്തി പറഞ്ഞു...

ഹെലൊ..തളിക്കുളത്ത് എവിടെയാ...

Unknown പറഞ്ഞു...

തിരുവാതിര രാവു പോലെ മനോഹരമായ കവിത..
..

Unknown പറഞ്ഞു...

തിരുവാതിര രാവു പോലെ മനോഹരമായ കവിത..
..