kunjan radio

2010, ഡിസംബർ 8, ബുധനാഴ്‌ച

പഠനം..

സങ്കടങ്ങളില്‍ ഞാന്‍ പരാതിപ്പെടാന്‍ പഠിച്ചു..
വേദനകളില്‍ ഞാന്‍ കരയാന്‍ പഠിച്ചു...
സന്തോഷങ്ങളില്‍ പുഞ്ചിരിക്കാന്‍ പഠിച്ചു..
പുകഴ്ത്ത്തലുകളില്‍ വീഴാതിരിക്കാന്‍ പഠിച്ചു..
നല്ലവയെ സ്വീകരിക്കാനും അല്ലാത്തവയെ വിട്ടുകളയാനും പഠിച്ചു..
കാഴ്ചകളില്‍ ഭ്രമിക്കാതിരിക്കാന്‍ പഠിച്ചു..
നിസ്സംഗത..അത് മാത്രം എന്ന് പഠിക്കും...?

5 അഭിപ്രായങ്ങൾ:

രമേശ്‌ അരൂര്‍ പറഞ്ഞു...

പൊരുത്തക്കേട് ഉണ്ടല്ലോ പാപ്പാത്തീ..സങ്കടങ്ങളില്‍ പരാതിപ്പെടാനും വേദനകളില്‍ കരയാനും പഠിച്ചയാള്‍ പുകഴ്ത്തലുകളില്‍ വീണു പോകും ..വീഴാതിരിക്കാന്‍ പഠിച്ചു എന്നാല്‍
കാര്യങ്ങള്‍ മനസിലാക്കി തുടങ്ങി
എന്നാണ് അര്‍ഥം ..അപ്പോള്‍ സങ്കടങ്ങളില്‍ പരാതി ഉണ്ടാവില്ല ..വേദനയില്‍ കരയില്ല ..അതത്രേ നിസ്സംഗത! പിടികിട്ടിയോ പാപ്പാത്തീ .....:)
ഇനിയും വരാട്ടോ ...:)

രമേശ്‌ അരൂര്‍ പറഞ്ഞു...

ഒരു ഫോളോവര്‍ ലിങ്ക് കൊടുത്തോളു...
അതിനുള്ള വഴി ഇവിടെ ഉണ്ട്
www.marubhoomikalil.blogspot.com

പാപ്പാത്തി പറഞ്ഞു...

നിസ്സംഗതയില്‍ ഒന്നുമില്ലല്ലോ..ഏകദേശം അതിന്റെ അടുത്ത് എത്തീട്ടുണ്ട് ..അതും കൂടി വേണമെന്നേ അര്‍ത്ഥമാക്കിയുള്ളൂ ..അപ്പൊ പരാതിയും പുഞ്ചിരിയും കരയലും ഒന്നൂണ്ടാവില്ല്യ..താങ്കള്‍ പറഞ്ഞ പോലെ കാര്യങ്ങള്‍ മനസിലാകി വരുന്നു..സന്തോഷംട്ടോ

ഒഴാക്കന്‍. പറഞ്ഞു...

അയ്യോ അത് പഠിക്കണ്ട

Cpa Gafar പറഞ്ഞു...

നന്നായിട്ടുണ്ട്