kunjan radio

2010, ഡിസംബർ 9, വ്യാഴാഴ്‌ച

ചിരി

ചിരിക്കുവാനായ് ജനിച്ചവള്‍ ഞാന്‍
ചിരിയെ മാത്രം പ്രണയിച്ചു പോയവള്‍..
ചിരിച്ചു കൊണ്ടീ നരച്ച ജീവിതം
ചിരിച്ചു തീര്‍ക്കാന്‍ കൊതിച്ചു പോയവള്‍..
ചിരിക്കു വര വീണാല്‍ സഹിക്കുകില്ല ഞാന്‍
ചിരിച്ചു കൊണ്ടേയിരിക്കു ഞാനെന്നും..
ചിരിക്കും പകല്‍ നേരം പല വിധത്തിലും.
ചിരിക്കു രാവും തടസ്സമാകില്ലാ..
ചിരിക്കു വേറൊരു ദുരര്‍ത്ഥമേയില്ല
ചിരിക്കുകില്ല ഞാന്‍ മരിച്ച വീട്ടിലും..
ചിരിച്ചു കൊണ്ട് മരിക്കണമെന്നു
ചിരിക്കും നേരത്തും നിനച്ചിടുന്നു ഞാന്‍...

17 അഭിപ്രായങ്ങൾ:

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

ഒരു ചിരിയൊക്കെ വന്നു..

പദസ്വനം പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പദസ്വനം പറഞ്ഞു...

ചിരിച്ചു കൊണ്ടിതെഴുതുന്നു ഞാന്‍ ... :ഡി

ചിരിച്ചുകൊണ്ടിരിക്കുക പ്രിയ സഖീ....
ചിരി മായാതിരിക്കെട്ടെ ഒരിക്കലും...

ദയ പറഞ്ഞു...

വളരെ നന്നായിരിക്കുന്നു ...
ഈ ചിരി മായാതിരിക്കട്ടെ ...
ആശംസകള്‍ . ... :)

സുനിൽ കൃഷ്ണൻ(Sunil Krishnan) പറഞ്ഞു...

ഹോ..ചിരിച്ചു ചിരിച്ചു ഞാന്‍ മരിച്ചു...

എന്ത് അതു കേട്ടിട്ടും ചിരിക്കുന്നോ....:)))))

ചിരിക്കവിത ഇഷ്ടമായി

ആശംസകള്‍

രമേശ്‌ അരൂര്‍ പറഞ്ഞു...

ഇങ്ങനെ ഫുള്‍ ടൈം ചിരിച്ചോണ്ടിരുന്നാല്‍ അവരെല്ലാവരും കൂടി മറ്റേ ആശുപത്രിയില്‍ കൊണ്ട് പോകും കേട്ടോ :)

പാപ്പാത്തി പറഞ്ഞു...

arngottukarakkaara..nandee
padaswanam kathorthu ninnoo..like u very much and thanks

niswasamee..niswasathodu koodi oru nandi...:))

sunile..venda venda...marikkarayittilla..ineem chirikkande..

he..he..he..ennu chirichalano matte aasoothree kondu pone...avidennu vanna udane ezhutiya kavithaya..anyway thanks...:)))))))))))))))))

MOIDEEN ANGADIMUGAR പറഞ്ഞു...

ഇതു വല്ലാത്തൊരു ചിരിയായിപ്പോയി.

Kalavallabhan പറഞ്ഞു...

ചിരി കൊണ്ടുപിടിച്ച് കവിത കൊള്ളാം.

Unknown പറഞ്ഞു...

ശരിക്കും, കൊള്ളാം കേട്ടോ!
ആശംസകള്‍

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

ചിരി കവിതയല്ലേ...?
അതു കൊണ്ട് ഒരു പുഞ്ചിരി എന്റെ വക
:)

പാപ്പാത്തി പറഞ്ഞു...

moideen..kalavallabhan. nisasurabhee. riyas...thanks....!!

Cpa Gafar പറഞ്ഞു...

ആനുകാലിക അര്‍ത്ഥത്തില്‍ എഴുതിയതുകൊണ്ട് കവിതാ ഭംഗി കുറഞ്ഞിട്ടുണ്ട്. ഉഴുന്നും പച്ചരിയും പാകത്തിന് പുളിചിട്ടില്ല. പിന്നെ, ചിരിയില്‍ എന്തോ ഒരു കൃതിമത്വം കലര്‍ന്നപോലെ.

abbas പറഞ്ഞു...

ഞാന്‍ ...ചിരിക്കാന്‍ പറഞ്ഞത് ..എനിക്ക് ഓര്‍മ്മ വരുന്നു ...യാദൃ ഛികത...

പാപ്പാത്തി പറഞ്ഞു...

gaffarikka...ente chiriyil krithrimathwamo...!! enikkangane ariyilla...:)))..ini pulippich ezhuthaam too..thanks

abbasikka..sariyaanu..athil ninnanu ee kavitha ezhuthiyath....

നീലാംബരി പറഞ്ഞു...

ചിരിക്കുന്നുവെന്നാലും ഒളിക്കുന്നതെന്താണ് ?

Unknown പറഞ്ഞു...

ചിരിച്ചു കൊണ്ടേ ഇരിക്കുക.. നന്നായി ചിരിക്കുന്നവര്‍ക്ക് മാത്രമേ മറ്റുള്ളവരെയും ചിരിപ്പിക്കാനാവു... നന്നായിട്ടുണ്ട് വരികള്‍..