kunjan radio

2011, ജനുവരി 9, ഞായറാഴ്‌ച

വീണ്ടും...ഒരു വർഷം കൂടി..

വർഷമൊന്നു കഴിഞ്ഞുപോയ് വേഗത്തിൽ
നഷ്ടലാഭക്കണക്കുകൾ നോക്കണം
എത്ര നാളായി കാലരഥത്തിന്റെ
ചക്രമുരുളുന്നതീ വഴിയിങ്ങനെ..!!

ദു:ഖമേകിയ നാളുകളെത്രയോ..
ഇഷ്ടമേകിയ നാളുകളും കൂടെ..
കഷ്ടപ്പാടിനെ കൈ നീട്ടി വാങ്ങിയ
അർഥമില്ലാത്ത ജീവിതസത്യങ്ങൾ..!!

നഷ്ടമെത്രയോ !! എണ്ണുവാനാവാതെ..
ശിഷ്ടകാലം , തിരിച്ചെടുത്തീടണം..
നഷ്ടസ്വർഗ്ഗങ്ങൾ പൊയ്പോയിയെങ്കിലും
ഇപ്പോഴുള്ളതും സ്വർഗ്ഗത്തിലല്ലയോ..!!!

പുണ്യമൊന്നുമേ ചെയ്തില്ല,യെങ്കിലും
പാപമില്ലാത്തോർ കല്ലെറിഞ്ഞീടട്ടെ...
വീണ്ടും തുടരുമീ ജീവിതയാത്രയിൽ
ഇനിയുമെന്തെല്ലാം കാണേണ്ടി വന്നിടാം...!!

ആശയേറെ , വരുംകാലമെങ്കിലും
ആധിയെല്ലാമൊഴിഞ്ഞു നിന്നീടണം..
ആഗ്രഹിക്കുന്നതൊക്കെയും നേടണം..
വേദനകൾ വിരുന്നായി മാറണം...

9 അഭിപ്രായങ്ങൾ:

സുന്ദരന്‍ പറഞ്ഞു...

ദു:ഖമേകിയ നാളുകളെത്രയോ..
ഇഷ്ടമേകിയ നാളുകളും കൂടെ..
കഷ്ടപ്പാടിനെ കൈ നീട്ടി വാങ്ങിയ
അർഥമില്ലാത്ത ജീവിതസത്യങ്ങൾ..!!

ഒരുപാടു നല്ല വരികള്‍
മുത്തുകള്‍ കോര്‍ക്കുന്നപോലെയാണു പാപ്പാത്തി അക്ഷരങ്ങള്‍ ചേര്‍ത്തുവയ്ക്കുന്നത്

Kuyil പറഞ്ഞു...

കവിത ഇഷ്ടമായി... പക്ഷെ എന്തോ പെട്ടെന്നെഴുതിയപോലെ തോന്നി...
സ്കൂളിലെ പ്രാര്‍ത്ഥന പോലെ ഉണ്ട്....

സുനിൽ കൃഷ്ണൻ(Sunil Krishnan) പറഞ്ഞു...

നന്നായി എഴുതിയിരിക്കുന്നു..വാക്കുകളില്‍ കവിത വിടരുന്നു

ശ്രീ പറഞ്ഞു...

നന്നായിട്ടുണ്ട്, ആശംസകള്‍

പാപ്പാത്തി പറഞ്ഞു...

ellaavarodum nandi..:))

ബിജുകുമാര്‍ alakode പറഞ്ഞു...

“നഷ്ടസ്വർഗ്ഗങ്ങൾ പൊയ്പോയിയെങ്കിലും
ഇപ്പോഴുള്ളതും സ്വർഗ്ഗത്തിലല്ലയോ..!!!“
ഈ ശുഭാപ്തി വിശ്വാസം എല്ലായ്പോഴും കൂടെയുണ്ടാകട്ടെ. എഴുത്തിന് ആശംസകള്‍ !

abbas പറഞ്ഞു...

kollaam ..nalla varikal....

വേദനകൾ വിരുന്നായി മാറണം... athe ..vedhanakalennum virunnu maathramaayi theeratte....

prasanth mukundan പറഞ്ഞു...

ആശംസകള്‍ ....veendum ezhuthuka....:)

അജ്ഞാതന്‍ പറഞ്ഞു...

nannaytund........