kunjan radio

2010, നവംബർ 21, ഞായറാഴ്‌ച

വനപുഷ്പം

വനപുഷ്പമാണു ഞാൻ..നനവുകളിലെങ്ങോ..
വിടരുന്നു..കൊഴിയുന്നു..വിഫലമായ് തേങ്ങുന്നൂ..
ഇല്ല,യെൻ ദേവന്റെ തിരുനടയിലെത്തുവാൻ..
അടിമലരിൽ മറ്റൊരു മലരായി മാറുവാൻ..,
ഒരു നേരമെങ്കിലും തിരുമാറിലമരുന്ന
വനമാലയാകുവാൻ..അനുവാദമൊട്ടുമേ..
ഇല്ലൊരു സുഗന്ധവുമിതളുകളിൽ ചൊരിയുവാൻ..,
ഇല്ല,നിനക്കൊന്നുമെൻ ചൊടികളിൽ നുകരുവാൻ
വിടരുന്നതെന്തിന്നു വെറുതെയീ ജന്മമൊരു
വികൃതമായ്....തീരുവാൻ വേണ്ടി..!!
നിറയുന്നതെന്തിന്നു ..വെറുതെയീ കണ്ണുകൾ..,
സുകൃതങ്ങള്‍ ചെയ്തില്ലയെങ്കിൽ..( എങ്കിലും)
മാനസപൂജയ്ക്കൊരുങ്ങുന്നു..മാറിലെ..
മാലയായ്..തീരുവാൻ വേണ്ടി..
നീരാജനത്തിന്നൊരുങ്ങുന്നു..ദേവന്റെ
പ്രീതിയെ..വേൾക്കൊള്ളുവാനായ്.

14 അഭിപ്രായങ്ങൾ:

Jazmikkutty പറഞ്ഞു...

നല്ല ഈണത്തില്‍ ചൊല്ലാന്‍ കഴിയുന്ന സുന്ദര കവിത! അഭിനന്ദനങ്ങള്‍...

Unknown പറഞ്ഞു...

വനപുഷ്പത്തിന്റെ സങ്കടങ്ങള്‍ വായിക്കാന്‍ രസമുണ്ട്,നല്ല കവിത.

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

:)
ആശംസകള്‍

പാപ്പാത്തി പറഞ്ഞു...

nandi...ellarkkum...

പദസ്വനം പറഞ്ഞു...

പാപ്പാത്തീ.. ഇത് ഞാന്‍ ഇതിനു മുന്‍പും വായിച്ചിട്ടുണ്ടല്ലോ!!
അതെങ്ങിനെ??
ഏതായാലും നല്ല വരികള്‍ തന്നെ...
വീണ്ടും വായിക്കുന്നതിലും രസമുണ്ട്...
ഒന്ന് കൂടി പങ്കു വച്ചതില്‍ വളരെ സന്തോഷം...

പാപ്പാത്തി പറഞ്ഞു...

yes...munne post cheytharunnu...ippozhanu athile oru thettu kandupidichath...typping mistake and meaning ...so thiruthi.onnu koodi post cheythu.thank you

Unknown പറഞ്ഞു...

വനപുഷ്പമാണു ഞാന്‍
നനവുകളിലെങ്ങോ വിടരുന്നു, കൊഴിയുന്നു
വിഫലമായ് തേങ്ങുന്നൂ..
ഇല്ല,യെൻ ദേവന്റെ തിരുനടയിലെത്തുവാൻ..
അടിമലരിൽ മറ്റൊരു മലരായി മാറുവാൻ..,
ഒരു നേരമെങ്കിലും തിരുമാറിലമരും
വനമാലയാകുവാൻ..അനുവാദമൊട്ടുമേ..
ഇല്ലൊരു സുഗന്ധവുമിതളുകളിൽ ചൊരിയുവാൻ..,
ഇല്ല, നിനക്കൊന്നുമെൻ ചൊടികളിൽ നുകരുവാൻ
വിടരുന്നതെന്തിന്നു വെറുതെയീ ജന്മം
ഒരു വികൃതമായ് തീരുവാൻ വേണ്ടി..!!
നിറയുന്നതെന്തിന്നു വെറുതെയീ കണ്ണുകൾ..,
സുകൃതങ്ങള്‍ ചെയ്തില്ലയെങ്കിൽ..( എങ്കിലും)
മാനസപൂജയ്ക്കൊരുങ്ങുന്നു, മാറിലെ..
മാലയായ്..തീരുവാൻ വേണ്ടി..
നീരാജനത്തിന്നൊരുങ്ങുന്നു..ദേവന്റെ
പ്രീതിയെ..വേൾക്കൊള്ളുവാനായ്.

കൈ കടത്തിയതില്‍ ക്ഷമിക്കുക. വെറും കുത്ത്(dots) മാത്രമായ്പ്പോയ് കവിതയില്‍. കോമയും മറ്റും ഉപയോഗിക്കുക. അത് അര്‍ത്ഥതലങ്ങളെ മാറ്റിമറിക്കും, മാത്രമല്ല എഴുതാന്‍ ഉദ്ദേശിക്കണത് ഒരുപാട് പറയാതെ വായനക്കാരിലെത്തിക്കാനും (സാധിക്കുമെന്ന് എനിക്ക് തോന്നുന്നു).

(ഈ നീരാജനം മനസ്സിലായില്ലാട്ടൊ)

കവിത ഇഷ്ടപ്പെട്ടു, വരികള്‍ വൃത്തനിബദ്ധമല്ലെങ്കില്‍ അര്‍ത്ഥം മാറുന്നിടത്ത് മുറിച്ച് എഴുതിയാല്‍ വായനയ്ക്ക് ഒരു സുഖമുണ്ടാകും :)

ആശംസകള്‍

Unknown പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
പാപ്പാത്തി പറഞ്ഞു...

ഹലോ..സന്തോഷമേയുള്ളൂ..
ഞാന്‍ ഒരു ഈണത്തിലാണ് ഇത് എഴുതിയത്..സ്വാഭാവികമായും അങ്ങനെ കുത്തുകള്‍ക്ക് ഊന്നല്‍ കൊടുത്തു..അത്രയേയുള്ളൂ..
തെറ്റുകള്‍ കണ്ടുപിടിച് തിരുത്തെണ്ടത് നിങ്ങള്‍ വായനക്കാര്‍ തന്നെയല്ലേ...ഒരു പ്രശ്നോമില്ല..സന്തോഷം...

ഹലോ..സന്തോഷമേയുള്ളൂ..
ഞാന്‍ ഒരു ഈണത്തിലാണ് ഇത് എഴുതിയത്..സ്വാഭാവികമായും അങ്ങനെ കുത്തുകള്‍ക്ക് ഊന്നല്‍ കൊടുത്തു..അത്രയേയുള്ളൂ..
തെറ്റുകള്‍ കണ്ടുപിടിച് തിരുത്തെണ്ടത് നിങ്ങള്‍ വായനക്കാര്‍ തന്നെയല്ലേ...ഒരു പ്രശ്നോമില്ല..സന്തോഷം...

ഹലോ..സന്തോഷമേയുള്ളൂ..
ഞാന്‍ ഒരു ഈണത്തിലാണ് ഇത് എഴുതിയത്..സ്വാഭാവികമായും അങ്ങനെ കുത്തുകള്‍ക്ക് ഊന്നല്‍ കൊടുത്തു..അത്രയേയുള്ളൂ..
തെറ്റുകള്‍ കണ്ടുപിടിച് തിരുത്തെണ്ടത് നിങ്ങള്‍ വായനക്കാര്‍ തന്നെയല്ലേ...ഒരു പ്രശ്നോമില്ല..സന്തോഷം...ഹലോ..സന്തോഷമേയുള്ളൂ..
ഞാന്‍ ഒരു ഈണത്തിലാണ് ഇത് എഴുതിയത്..സ്വാഭാവികമായും അങ്ങനെ കുത്തുകള്‍ക്ക് ഊന്നല്‍ കൊടുത്തു..അത്രയേയുള്ളൂ..
തെറ്റുകള്‍ കണ്ടുപിടിച് തിരുത്തെണ്ടത് നിങ്ങള്‍ വായനക്കാര്‍ തന്നെയല്ലേ...ഒരു പ്രശ്നോമില്ല..സന്തോഷം...

നീരാജനം എന്നാല്‍ അമ്പലങ്ങളില്‍ നടത്തുന്ന ഒരു വഴിപാട് ആണ്..

പദസ്വനം പറഞ്ഞു...

പാപ്പാത്തീ.. അത് നീരാജ്ഞനം അല്ലെ??..

നീരാജ്ഞനം -
ശാസ്താവിനു പ്രിയപ്പെട്ട വഴിപാട്!!
ക്ഷേത്ര നടയില്‍ നാളികേരം ഉടച്ച ശേഷം, രണ്ട് മുറികളിലും എള്ളെണ്ണ ഒഴിച്ച്, എള്ളുതിരി കത്തിച്ചാണ്‌ നീരാജ്ഞനം നടത്തുക.ഗണപതിഭഗവാനു ഉണ്ണിയപ്പമെന്ന പോലെ, ഹനുമാന്‍സ്വാമിക്ക് ഉഴുന്നുവടയെന്ന പോലെ, കൃഷ്ണഭഗവാനു പാല്‍പായസമെന്ന പോലെ, ശാസ്താവിനു ഇഷ്ടപ്പെട്ട വഴിപാടായ നീരാജ്ഞനം നടത്തിയാല്‍ ശനിദോഷം അകലുമെന്ന് വിശ്വാസം.

ശ്രീ പറഞ്ഞു...

നന്നായിട്ടുണ്ട്, കവിത.

പാപ്പാത്തി പറഞ്ഞു...

yes njan anganeyanu karuthiyirunnath ..neeraanjanam ennu..kettittullathum angane thanne..ezhuthiyathum anganethanne..ath ente oru priyapetta suhruthum poetum aaya oraal thiruthi. sabdathaaravali nokkiyappol neerajanam aanu sari..so maatti ezhuthi post cheythu...vazhipaad than paranjthu thanne..

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

ഭക്തിയുടെ ഈണം കലര്‍ന്ന ഒരു നല്ല കവിത

Cpa Gafar പറഞ്ഞു...

നന്നായിരിക്കുന്നൂ... നിശാസുരഭിയുടെ അഭിപ്രായങ്ങളോട് യോജിക്കുന്നു. നിരാജനം ഒരു പൂജയാണല്ലേ..?