kunjan radio

2010, ജൂൺ 24, വ്യാഴാഴ്‌ച

എന്റെ വാവക്ക്..

എന്റെ വാവക്ക്

നിന്നിൽ ഞാൻ കണ്ടതെൻ പ്രതിച്ഛായയെ..

എങ്ങോ കളഞ്ഞുപോയൊരെൻ പ്രിയ ബാല്യത്തെ..

സ്വപ്നങ്ങൾ കണ്ടു നടന്നൊരാ കാലത്തെ..

പൊട്ടിച്ചിരിച്ചു കളിച്ചൊരാ..നാളിനെ

കൊച്ചു പിണക്കങ്ങൾ, തർക്കങ്ങൾ, പരിഭവ-

-മൊട്ടുകൾ വിരിവതും..താനെ താഴെ വീഴുന്നതും

ഒക്കെ ഞാൻ കാണുന്നു..നിൻ മിഴിത്തുമ്പിലായ്..

ചിത്രങ്ങൾ ചാലിച്ച വർണ്ണപ്രപഞ്ചവും..

നീ തീർക്കുമോരോ..പദചലനത്തിലും..

കേൾക്കുന്നു..ഞാനെന്റെ നഷ്ടശ്രുതികളെ..

നീ മൊഴിയുമോരോ വാക്കും പൊഴിക്കുന്ന-

-തെൻ സ്വരചെപ്പിലെ മുത്തുമണികളെ..

പട്ടുപാവാടത്തുമ്പൊന്നുയർത്തി നീ

തൊട്ടാവാടി പടർപ്പിലൂടോടുമ്പോൾ

മുള്ളു കൊണ്ടു നിൻ കാൽ മുറിഞ്ഞീടവേ..

പിന്തിരിഞ്ഞതു മാറ്റാൻ ശ്രമിക്കവേ..

കൌതുകത്തോടതു കണ്ടുനിന്നീടുമ്പോൾ

ഞാനുമെന്റെയാ..കാലമതോർത്തുപോയ്..

ഒന്നുമോർക്കാതെ..അല്ലലറിയാതെ..

തെല്ലും പ്രാരാബ്ധക്കെട്ടുകളില്ലാതെ..

മുൻപിൽ കണ്ടിടുമോരോ ചെടിയോടും..

കിന്നാരങ്ങൾ പറഞ്ഞു നടന്നതും..

തുമ്പിയെ കൊണ്ടു കല്ലെടുപ്പിച്ചതും..

തുമ്പപ്പൂക്കൾ പറിച്ചു നടന്നതും..

എത്രയകലെയാണക്കാലമോർക്കവേ..

നഷ്ടമായ് പോയതെൻ പ്രിയ ബാല്യത്തെ!!!

ഇന്നു നീയെന്റെ മുന്നിൽ വന്നീടുമ്പോൾ..

നിന്നിലക്കാലം കാണുന്നു സത്യമായ്..

നിന്നിലെന്നെ ഞാൻ കാണുന്നു..സ്മൃതികൾ തൻ

തീരമണയുന്നുതിരമാല നുരയുന്നു

6 അഭിപ്രായങ്ങൾ:

മുകിൽ പറഞ്ഞു...

kurachonnu othukiyedukkaamayirunnu. ennaalum nalla vavayaanu. aasamsakal.

noonus പറഞ്ഞു...

മുൻപിൽ കണ്ടിടുമോരോ ചെടിയോടും..

കിന്നാരങ്ങൾ പറഞ്ഞു നടന്നതും..

തുമ്പിയെ കൊണ്ടു കല്ലെടുപ്പിച്ചതും..

തുമ്പപ്പൂക്കൾ പറിച്ചു നടന്നതും..

എത്രയകലെയാണക്കാലമോർക്കവേ..

നഷ്ടമായ് പോയതെൻ പ്രിയ ബാല്യത്തെ…!!!

ഇന്നു നീയെന്റെ മുന്നിൽ വന്നീടുമ്പോൾ..

നിന്നിലക്കാലം കാണുന്നു സത്യമായ്..ബാല്യ കാലത്തിലേക്ക് തിരിച്ചു പോയി നന്നായിരിക്കുന്നു

പദസ്വനം പറഞ്ഞു...

നിന്നെ വിട്ടുപോയ നിന്‍റെ ബാല്യത്തെ
ഓര്‍മകളിലൂടെ നീ തിരികെ ഉണര്‍ത്തി
നിന്നെ മറന്ന നിന്‍ പ്രിയ സഖിയെ...
കൊണ്ടുവരുന്നതെങ്ങിനെ പാത്തീ ???

Good work pappathie...

Bimal പറഞ്ഞു...

Hi,
I dunno how you may react to this but you should be writing for print media. Awsome is all I can say.

പാപ്പാത്തി പറഞ്ഞു...

ellavarkkum nandi...

അജ്ഞാതന്‍ പറഞ്ഞു...

njn entha ethrayum vaikiyathu ninte blog nokan....very good work...parayan vaakukalila....