kunjan radio

2010, ജൂലൈ 14, ബുധനാഴ്‌ച

അജ്ഞാതവാസം

വനവാസക്കാലമായ്..വേഷങ്ങൾ മാറിയും

ആളറിയാതെയും..ആരെയും കാണാതെ

അജ്ഞാതവാസം തുടങ്ങുകയായ്..

ഇനിയും വരുന്നുണ്ടോ..പേമാരി..? കൂർത്തുമൂർ-

-ത്തുരുളുന്ന പാറകൾ താഴെക്കു വീഴുന്നോ..

നേരിന്റെ നേരെ തിരിഞ്ഞിരിക്കുന്നുവോ..

നേർക്കു നേർ കാണുവാനാവാതെ പോയിതോ..

കാഴ്ചകൾ മങ്ങിയോ..ഇരുളാർന്ന ഗുഹകളിൽ

വാത്മീകമായി തപസ്സിരിക്കുന്നുവോ!!

അലറിക്കുതിച്ചെത്തുമലയാഴിയിൽ‌പ്പെട്ടും,

ചുഴികളിൽ‌പ്പെട്ടും, കറങ്ങിത്തിരിഞ്ഞും,

കണ്ണുകൾ , കാതുകൾ..കൊട്ടിയടച്ചിട്ടും..നെഞ്ചു-

പിളരുന്ന വേദന ..കടിച്ചമർത്തിയും..

വാസം തുടങ്ങുകയായ്..ആരുമറിയാതെ..സ്വയം

ഉള്ളിലേക്കൊതുങ്ങിയും , വിധിയെന്നു കരുതിയും..

പഴികളെ മാറോടു ചേർത്തും, പരിഹാസമുനകളിൽ

ശയനം നടത്തിയും..ഓർമ്മകൾ മായക്കാഴ്ചയായ് മാറ്റിയും-

മുഖം കൊടുക്കാതെ..തലയൊന്നുയർത്താതെ..

അന്ധകാരത്തിന്റെ ആരണ്യകത്തിലായ്

അജ്ഞാതവാസം തുടങ്ങുകയായ്.

9 അഭിപ്രായങ്ങൾ:

ഒഴാക്കന്‍. പറഞ്ഞു...

അജ്ഞാതവാസം!

എല്ലാവരില്‍ നിന്നും ഓടി ഒളിച്ചു എല്ലാം മറന്നു അല്ലെങ്കില്‍ പഴയതെല്ലാം അയവിറക്കി ഒരു ഒളിച്ചോട്ടം!

ആ ഒളിചോട്ടത്തിനും ഒരു ആഗ്രഹ സഫലികരണം ഉണ്ടാകണം ഇല്ലെങ്കില്‍ ജീവിതമേ ഒരു പാഴ് വസ്തുആയി മാറിടും

പാപ്പാത്തി പറഞ്ഞു...

അജ്ഞാതവാസമാണ് ഏറ്റവും നല്ലത്. നന്ദി വിലയേറിയ അഭിപ്രായത്തിന്...

Abdulkader kodungallur പറഞ്ഞു...

വരവീണയുടെ പേജ് ഒരു പൂന്തോപ്പ് പോലെ ചേതോഹരം .അതില്‍ പോസ്റ്റ് ചെയ്ത കവിത വിടര്‍ന്ന പനിനീര്‍പൂപോലെ ആകര്‍ഷണീയം

പാപ്പാത്തിയുടെ കവിത നല്ല പഴുത്ത പപ്പായ പോലെ മനോഹരം മധുരിതം .കവിതയുടെ അന്തരാത്മാവിലേക്കിറങ്ങിച്ചെല്ലുമ്പോള്‍ പപ്പായക്കുരുപോലെ ആത്മ നൊമ്പരങ്ങള്‍ കാണാം . പപ്പായയുടെ മധുരം നുണയുമ്പോള്‍ അറിയാതെ കടിച്ചുപോകുന്ന കുരുവിന്റെ കയ്പാണ്' കവിതയുടെ സത്ത. ആ സത്ത അനുവാചക ഹ്ര്'ദയങ്ങളില്‍ ആര്‍ദ്രത പടര്‍ത്തുന്നു. അതാണ്' കവിതയുടെയും കവിയുടെയും വിജയം .ഭാവുകങ്ങള്‍.

പാപ്പാത്തി പറഞ്ഞു...

നന്ദി...

Jishad Cronic പറഞ്ഞു...

നന്നായിട്ടുണ്ട് ... എന്തോ ഒരു പുതുമ തോന്നി...തുടരുക...

Raghunath.O പറഞ്ഞു...

nice

മനോഹര്‍ കെവി പറഞ്ഞു...

നന്നായിരിക്കുന്നു.. കവിതയെ പറ്റി ആധികാരികമായി പറയാനുള്ള കഴിവൊന്നുമില്ല... എങ്കിലും കണ്ണുകളും കാതും കൊട്ടിയടച്ചു നോവുന്ന ഒരാത്മാവിനെ കണ്ടു.
ഇടയ്ക്കു വച്ച് "പരിഹാസ ശരങ്ങളില്‍ ശയനം നടത്തിയും" -- അങ്ങനെ ആകാമായിരുന്നില്ലേ എന്നും തോന്നി

Cpa Gafar പറഞ്ഞു...

ഉഗ്രന്‍...

Unknown പറഞ്ഞു...

ഇഷ്ട്ടായി.. എല്ലാ മനുഷ്യര്‍ക്കും തോന്നിയേക്കാം പലപ്പോഴും..ഇങ്ങിനെയൊരു അജ്ഞാത വാസത്തിനു..