kunjan radio

2012, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

ചുമ്മാ ചുമ്മാ ഒരു മോഹം..........

അമ്പലത്തിൽ നിൽക്കുമ്പൊഴാണ് നീ എന്റെ മനസ്സിൽ ഉണ്ടായിരുന്നു എന്നെനിക്ക് മനസ്സിലായത്...
നീ എന്നാൽ ഞാൻ തന്നെ ആയിരുന്നു എന്നും..
എപ്പോഴാണ് നിന്നിൽ നിന്ന് ഞാൻ അകന്ന് പോയി തുടങ്ങിയത് എന്നെനിക്കറിയില്ല
പക്ഷെ എന്നിൽ നിന്ന് നീ അകന്നില്ലെന്നു ഞാനിപ്പൊഴാണ് അറിഞ്ഞതെന്ന് മാത്രം...
നമ്മൾക്കിടയിൽ ഒന്നും ഉണ്ടായിരുന്നില്ല...ഒന്നും....!!!!
കാരണം നിന്റെ വിചാരധാരയും എന്റെ ചിന്തകളും വേറെ വേറെ ആയിരുന്നു...
എന്നാലും ഭൂമിയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ സമാന്തര രേഖകൾ പോലെ നമുക്ക് നടക്കണം എന്നൊരു ആഗ്രഹം എനിക്കുണ്ടായിരുന്നു..
ആഗ്രഹിക്കുന്നത് കൊണ്ടെന്താ ല്ലേ....:))
ഒരു കാലത്തും നീയെന്റെ തുണയാകണമെന്ന് എനിക്ക് മോഹമില്ല ...
ഞാൻ നിന്റെ തുണയാകണമെന്ന് നിനക്കുമില്ലെന്ന് എനിക്കറിയാം...
പക്ഷെ എല്ലാക്കാലത്തും നീ ഇവിടെ ഉണ്ടാവണം എന്നൊരു മോഹം....
ചുമ്മാ ചുമ്മാ ഒരു മോഹം..........

5 അഭിപ്രായങ്ങൾ:

ADHI പറഞ്ഞു...

kollaam...thanagalkku gdhyathindae pudava thannae chearnnadhu..manssilae aashayam mnaanayi pradhibalikunnu...

ADHI പറഞ്ഞു...

kollaam...thanagalkku gdhyathindae pudava thannae chearnnadhu..manssilae aashayam mnaanayi pradhibalikunnu...

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

അപ്പോള്‍ ഇതാണല്ലെ "അഹം" ഭാവം?

അജ്ഞാതന്‍ പറഞ്ഞു...

nannaytund....

vayal പറഞ്ഞു...

ഞാന്‍ എന്നും നിന്റെ കൂടെ ഉണ്ടാകും എന്ന് ഞാന്‍ ആഗ്രഹിക്കുന്നു....എന്നാല്‍ അങ്ങനെയാകണം എന്ന് നീ ആഗ്രഹിക്കില്ലെന്നു ഞാന്‍ കരുതുന്നു....ഞാനും നീയും ഏകം എന്ന് വാക്കുകള്‍ കൊണ്ട് നീ ആന കളിക്കയാനെന്നു ഞാന്‍....വാക്കുകള്‍ മനസ്സ് കൊണ്ടാണ്,മനസ്സിന്റെ പ്രതലത്തില്‍ നിന്ന് പൊടിയുന്ന ചോരയാനെന്നു നീ.....ഞാന്‍ ഇനിയെന്താണ് ചെയ്യേണ്ടത്.....