kunjan radio

2012, ഫെബ്രുവരി 1, ബുധനാഴ്‌ച

എന്ത് പറയാൻ...............................!!

കപട മുഖത്തിന്റെ കനത്ത ഭാവം
സദാചാരത്തിന്റെ കറുത്ത തുണി കൊണ്ട് ,
സ്വന്തം നഗ്നത മറച്ച് ..മറ്റുള്ളവരുടെ നഗ്നതയിലേക്ക്
ആവേശം കൊള്ളുന്നവന്റെ ആർപ്പുവിളി....!!!
കക്ഷത്തിലുള്ളത് വിട്ട് പോകാതെ ഉത്തരത്തിലുള്ളത് കിട്ടുവാനുള്ള വ്യഗ്രത...
നേരം പോക്കിനായുള്ള ബന്ധങ്ങൾ , ബന്ധനങ്ങളാകാതിരിക്കാനുള്ള
കരുതലുകൾ, വാഗ്വാദങ്ങൾ , ഉറക്കപ്പിച്ചുകൾ......!!!
തിരക്കിലാണെന്നുള്ള അഭിനയങ്ങൾ...
കയ്യിലിരിക്കുന്നത് ചോർന്നു പോകാ‍ാതിരിക്കാനുള്ള ശ്രദ്ധ
അപരന്റെ കയ്യിലിരിക്കുന്നത് കിട്ടാനുള്ള ആർത്തി..
ഇടയ്ക്കൊരു സ്നേഹകഷ്ണം വച്ച് നീട്ടൽ....
വിശപ്പടക്കാൻ...ദാഹം മാറ്റാൻ......!
തളരുന്ന സമയത്ത് തിരിഞ്ഞു പോലും നോക്കാത്തവർ..
ചത്തു കിടന്നാലും ചമയങ്ങളിലേക്കുള്ള നോട്ടം...
എന്ത് പറയാൻ...............................!!

7 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

എന്തു പറയാന്‍ ..?
ഞാനൊന്നും പറയുന്നില്ല...!
അല്ല..വേണേല്‍, പറയണമെങ്കില്‍ പറയാം..!

സുഗന്ധി പറഞ്ഞു...

:)

Unknown പറഞ്ഞു...

മ്..!

ഫര്‍ഹാന്‍ പറഞ്ഞു...

അടിപൊളി..........

ADHI പറഞ്ഞു...

endhu parayaan..

ADHI പറഞ്ഞു...

ini endhu parayaananu..??..
ellaam paranjillae?..

vayal പറഞ്ഞു...

നിലവിലെ കപട സദാചാര പുരുഷ ഭൂരിപക്ഷ ബോധം ഈ ലഘു കുറിപ്പിലുണ്ട്.....എല്ലാരും അങ്ങനെയല്ലാട്ടോ......