kunjan radio

2012, മാർച്ച് 16, വെള്ളിയാഴ്‌ച

അതിരാത്രം

അതിരാത്രമൊന്നു നടത്തണം ..ഈ-
വരളുന്ന ഭൂമിയിൽ മഴയൊന്നു പെയ്യുവാൻ..
യജമാനശ്രേഷ്ഠന്നു ദക്ഷിണ നൽകണം...
മന്ത്രമുരുവിടും വേളയിൽ നമസ്കരിച്ചീടണം....
പത്തനാടിക്കൊരു പട്ടും പുടവയും....
ചിത്തം കുളുർപ്പിച്ചനുഗ്രഹം വാങ്ങുവാൻ...
അഗ്നിയിൽ തൂവും ഹവിസ്സായി മാറണം...
ഉജ്ജ്വലശ്ശോഭ്ഭക്കു മാറ്റൊന്നു കൂട്ടുവാൻ...
യാഗശ്ശാലയ്ക്കു തീ കൊടുത്തീടുമ്പൊൾ
ഉള്ളിലായ് നിൽക്കണം , ഉണ്മയെ കാണുവാൻ...
പാരിടമെങ്ങും തേജസ്സു തീർക്കുമാ -
ഭൂമിയിൽ ഒരു പിടി ചാരമായ് മാറണം...
ആനന്ദധാരയായ് , ആകാശമേലാപ്പിൽ നിന്നാ-
-മോദ വർഷമായ് താഴെക്കു പെയ്യണം....
ഒടുവിൽ നനഞ്ഞ് കുതിർന്നൊരാ ഭൂമിയിൽ
കറുക കുരുന്നായി ജന്മമെടുക്കണം.....

11 അഭിപ്രായങ്ങൾ:

നാമൂസ് പറഞ്ഞു...

"പൂവിന്‍ ചുവപ്പായ് പുനര്‍ജ്ജനി കൊള്ളുവാന്‍ ഞാനെന്റെ രക്തം സമ്മാനിപ്പൂ " നമുക്കിങ്ങനെയും പറയാം. { പിന്നെ എനിക്ക് 'വൈശാലി' ഒന്നൂടെ കാണണം..!!}

സുഗന്ധി പറഞ്ഞു...

എന്നാപ്പിന്നെ തുടങ്ങ്വല്ലേ..?

പാപ്പാത്തി പറഞ്ഞു...

naamoos...thaankyu:)) sindhuu athe athe thudangaam...:)

അജ്ഞാതന്‍ പറഞ്ഞു...

idhinu artham pidu kittuvan ithri prayasapadum njaan..
ennalum rou nnamam japikkunna sugham und:(

അജ്ഞാതന്‍ പറഞ്ഞു...

idhinu artham pidu kittuvan ithri prayasapadum njaan..
ennalum rou nnamam japikkunna sugham und:(

പാപ്പാത്തി പറഞ്ഞു...

ഹഹ :)))

അജ്ഞാതന്‍ പറഞ്ഞു...

Hum... :)
enthayalum kollam.

പൊട്ടന്‍ പറഞ്ഞു...

ഒടുവിൽ നനഞ്ഞ് കുതിർന്നൊരാ ഭൂമിയിൽ
കറുക കുരുന്നായി ജന്മമെടുക്കണം.....

വളരെ നല്ല കവിത

vayal പറഞ്ഞു...

ആത്മഹത്യ പ്രവണത നല്ലതല്ല....പുനര്‍ജനിക്കാന്‍ മോഹമുണ്ടെങ്കിലും.....എന്താണെന്നോ എങ്ങനെയെന്നോ എപ്പോഴെന്നോ നിശ്ചയം ഇല്ലല്ലോ....ജീവിക്കൂ ,ആനന്ദിക്കൂ,പാട്ട് കേള്‍ക്കൂ ,നൃത്തം ചെയ്യൂ,ഉന്മാദിനിയാകൂ,എഴുതൂ......

പദസ്വനം പറഞ്ഞു...

ഇതെവിടെയാ ഇപ്പൊ??കാണുന്നതെ ഇല്ലല്ലോ!!

പാപ്പാത്തി പറഞ്ഞു...

padaswaname enikk thante blogil kadakkaan pattunnillallo...why?