kunjan radio

2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

സമാധി

ഒരു മഹാമൌനമെന്നിൽ പിടഞ്ഞുണരുന്നുണ്ട്...
ഇരുളിന്റ്റെ ചിറകുകൾക്കിടയിൽ നിന്നും ഒരു നിശ്ശബ്ദ്ധത
അതെന്നെ തേടി വരുന്നുണ്ട്....
ഒരു നിറമുള്ള സൌഹൃദം എന്നെ തനിച്ചാക്കി പോയ്ക്കഴിഞ്ഞു !
വഞ്ചനയുടെ പൈശാചികതയൊ , കാമത്തിന്റെ ക്രൂരതയൊ -
- തൊട്ടുപുരളാത്ത ,
വിശുദ്ധ പ്രണയത്തിന്റെ മേമ്പൊടി പോലും തൊട്ടു രുചിക്കാത്ത ,

അതിരുകളിൽ അഭയം തേടിയിരുന്ന , ആകാശം കാണാത്ത , -
- അടരുകൾക്കുള്ളിൽ അടയിരുന്ന , പേരിടാൻ പോലും കഴിയാതിരുന്ന ഒരു സൌഹൃദം.
ഉൾക്കണ്ണിൽ മാത്രം ദർശനമേകി ...ഉയിരിൽ ഒരു നേർത്ത തേങ്ങൽ മാത്രം ബാക്കിയാക്കി
അവൻ പോയ്ക്കഴിഞ്ഞു...ഈ വഴിയെ പാടെ മറന്നു കൊണ്ട്...
ഒരു യാത്രാമൊഴിക്കു പോലും അവസരമേകാതെ...
ഇനിയുമീ വഴി വരില്ലെന്ന് , മൌന മന്ത്രണങ്ങളാൽ സൂചനയേകി..!!!
കടുത്ത വാക്കുകളാൽ എന്റെ ഹൃദയത്തെ നോവിച്ചില്ല...ഞാൻ കേട്ടതുമില്ല....
നനഞ്ഞ കവിൾ തുടയ്ക്കുവാൻ നീട്ടിയ കൈകൾ കണ്ടില്ലെന്നെ നടിച്ചുള്ളൂ...
ഇതിലെ പോയ ഒരോ ചിന്തയിലും നീ ഉണ്ട്....
നിന്റെ നനുത്ത സാമീപ്യം നൽകിയ സൌഹൃദ വർഷത്തിൽ
മനമുടഞ്ഞ്....ചിത പൊലെ കത്തുന്ന ചില ഓർമ്മകൾക്കു മുന്നിൽ....
ഒരു പിടി അശ്രുപുഷ്പങ്ങൾ........!!!!
സമാധി.....സമാധി തുടങ്ങുകയായ്....!

9 അഭിപ്രായങ്ങൾ:

സങ്കൽ‌പ്പങ്ങൾ പറഞ്ഞു...

അതെ കവിത....

പാപ്പാത്തി പറഞ്ഞു...

എന്താ മനസ്സിലാ‍ായില്ല്യ..സങ്കലപ്പമെ:)

Unknown പറഞ്ഞു...

ചിത പോലെ കത്തുന്ന....!
ഉം..!

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

ഇങ്ങിനെ ഇടയ്ക്കിടെ സമാധിയില്‍ നിന്നും ഉണരണം.

പാപ്പാത്തി പറഞ്ഞു...

ഷൈന..മുഹമ്മദ്...നന്ദി...

ഇപ്രാവശ്യം ആറങ്ങൊട്ടുകര വന്നപ്പൊൾ മുഹമ്മദിനെ കാണണം എന്നു കരുതീതാട്ടൊ...:)

സുഗന്ധി പറഞ്ഞു...

ഓര്‍മ്മകള്‍ ചിതയിലിട്ട് സമാധിയില്‍ നിന്നു ഉണരൂ..

Unknown പറഞ്ഞു...

പേരറിയാത്തൊരു സൌഹൃദത്തേ...
പ്രേമമെന്നാരോ വിളിച്ചു....!!

viju പറഞ്ഞു...

സമഗ്രമായ സമാധിയില്‍ ഒരു ശലഭ ദുഖം ..

ADHI പറഞ്ഞു...

valladhae chuttu pollikkunnu e meunathin kanal..
idivetti kathunnu..
pragambanam kollikunnu..
oranayae mrshtanamunnanulla vishappumai e mansalyunnuvo??..