kunjan radio

2011, സെപ്റ്റംബർ 27, ചൊവ്വാഴ്ച

ഒക്കെയും വെറുതെ...:(

അത്രമേൽ അന്യയായ് തീർന്നുവെന്നോ ഞാ-
-നത്രയ്ക്ക്കു ഭാരമായ് മാറിയെന്നൊ...!!
ഇത്ര നാളും എനിക്കേകിയ സ്നേഹത്തി-
-നുപ്പുരസമായിരുന്നുവെന്നോ...!!

ഞാൻ തീർത്ത സ്വപ്നത്തിൻ ചില്ലുകൂടാരങ്ങൾ
ഒക്കെയും പൊട്ടിത്തകർന്നുവെന്നോ....!!
കാൽനഖം കൊണ്ട് വരച്ചൊരാ ചിത്രങ്ങൾ
പുതുമഴ വന്നു കവർന്നെടുത്തോ....!!
എങ്ങ്പോയ് സുന്ദര സൌവർണ്ണ ബന്ധത്തെ
ചങ്ങലക്കിട്ടു നീ ജീവിതമേ.....?
ഇന്നെൻ നെറുകയിൽ ചുംബിച്ചുണർത്തുവാൻ
നിന്നിലെ കാമുകൻ ഇല്ലയെന്നൊ...!!
എന്നുമെൻ മിഴികളിൽ ഊറുന്നതൊക്കെയും
തീക്കനൽ പോലുള്ള കണ്ണുനീരൊ...!
എല്ലാം കഴിയുവാറായൊരീ വേളയിൽ
എന്നെ നിനക്കിനി വേണ്ടയെന്നൊ...!
എല്ലാമുപേക്ഷിച്ച് പോവുകയാണ് ഞാൻ
നീയെന്നെ തള്ളിക്കളഞ്ഞില്ലെ....ജീവിതമെ....:(
ഇങ്ങനെയായിരുന്നെങ്കിൽ നീ എന്തിനെൻ
സങ്കൽ‌പ്പ വാടിയിൽ വന്നിരുന്നു....?
ചെല്ലച്ചെറു കൂടു കൂട്ടിയിരുന്നൊരെൻ
ചിന്തകൾക്കെന്തിനു കൂട്ടിരുന്നു..?

8 അഭിപ്രായങ്ങൾ:

സുഗന്ധി പറഞ്ഞു...

ശ്ശോ..ഇങ്ങനൊക്കെ പിണങ്ങാതെ..വീണേ..

Yasmin NK പറഞ്ഞു...

ശരിയാണു.പലപ്പോഴും തോന്നുന്നത്...

പാപ്പാത്തി പറഞ്ഞു...

:(

Unknown പറഞ്ഞു...

എങ്ങ്പോയ് സുന്ദര സൌവർണ്ണ ബന്ധത്തെ
ചങ്ങലക്കിട്ടു നീ ജീവിതമേ.....?

ഇഷ്ടായി.ന്നാലും ഇങ്ങനെ പിണങ്ങണ്ടാരുന്നു...!!

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

onuum verutheyalla, pratheeksha kaividenda..............

Satheesan OP പറഞ്ഞു...

ഇഷ്ടായി.. താളം.. ഇനിയും വരാം.

ഓര്‍മ്മകള്‍ പറഞ്ഞു...

Nannayirikunnu varikal.........Nannayirikunnu varikal.........

viju പറഞ്ഞു...

ചൂടുള്ള ഒരു മഴ കൊണ്ടു :((((