kunjan radio

2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

മരിച്ചു പോയ ഓണം....! ( കുട്ടിക്കവിത)

മുറ്റത്തെ പൂക്കളമെങ്ങ് പോയി
മുക്കുറ്റിപൂക്കളുമെങ്ങു പോയി...
തുമ്പയും തെച്ചിയും കണ്ണാന്തളികളും
കണ്ണീരിനുള്ളിൽ മറഞ്ഞുപോയി....

പൊന്നോണത്തുമ്പികളെങ്ങ് പോയി...
പൂപൊലിപ്പാട്ടുകളെങ്ങു പോയി....
ആവണിപ്പൊൻനിലാവെങ്ങ് പോയി...
പൊൻക്കതിർപ്പാടവുമെങ്ങു പോയി...

മഞ്ഞക്കുറിമുണ്ടു ചുറ്റി നടക്കുന്ന
കുഞ്ഞുങ്ങളെല്ലാരുമെങ്ങു പോയി...
കോടികസവുടുത്താടി തിമിർക്കുന്ന
ഗ്രാമീണകന്യകളെങ്ങ് പോയി....

തൃക്കാക്കരയപ്പനുമെങ്ങു പോയി..
പാണന്റെ പാട്ടുമതെങ്ങു പോയി....
ചിങ്ങ വെയിലൊളിയെങ്ങ് പോയി....
പൊന്നൂഞ്ഞാലാട്ടവുമെങ്ങു പോയി....

ഓണക്കിളികളുമെങ്ങു പോയി...
ആർപ്പു വിളികളുമെങ്ങു പോയി....
എങ്ങുപോയെങ്ങ്പോയെങ്ങ്പോയി....
എല്ലാരുമെല്ലാതുമെങ്ങു പോയി...

18 അഭിപ്രായങ്ങൾ:

Aadhi പറഞ്ഞു...

എല്ലാം ഇനി കാണാന്‍ ടിവി ചാനല്‍ കാണുക ......

നന്ദിനി പറഞ്ഞു...

നന്നായിരിക്കുന്നു ...

പാപ്പാത്തി പറഞ്ഞു...

nandri.....:)) 2 aalkkum....:)))

ASOKAN T UNNI പറഞ്ഞു...

ഇഷ്ടപ്പെട്ടു
ആശംസകള്‍

sangeetha പറഞ്ഞു...

nannayirikkunnu..

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

ഇപ്പറയുന്ന പാപ്പാത്തി കമ്പ്യൂട്ടറിന്റെ മുമ്പിലിരുന്ന് നെറ്റ് തുറന്നല്ലേ ഈ വരികളൊക്കൊ എഴുതിയത്?

kaalam പറഞ്ഞു...

ഒരു പ്രവാസിയുടെ ഓര്‍മ്മയിലെ ഓണം തന്നെ ! വളരെ നന്നായി.ഒ.എന്‍.വിയുടെ പാണന്റെ പാട്ടു ഓര്‍മ്മ വന്നു.

പാപ്പാത്തി പറഞ്ഞു...

അശോകൻ, സംഗീത, രാജീവ്.....താങ്ക്സ്...:))

ശങ്കർ....വരികളെ കടലാസ്സിൽ നിന്നു ആവാഹിച്ചതാണേ.....:)))

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

എനിക്ക് ഓര്‍മ്മ വരുന്നത് 'മലയപ്പുലയന്റെ മാടത്തിന്‍ മുറ്റത്ത് മഴ വന്ന നാളൊരു വാഴ നട്ടു' എന്നു തുടങ്ങുന്ന കവിതയാണ്‌.

പാപ്പാത്തി പറഞ്ഞു...

അത്യൊ....:) അതും ഇതും എന്താ ബന്ധം?

അബ്ബാസ്‌ നസീര്‍ പറഞ്ഞു...

നന്നായിരിക്കുന്നു ...
ഇഷ്ടപ്പെട്ടു.....
ആശംസകള്‍

സുഗന്ധി പറഞ്ഞു...

പൂവേ പൊലി പൂവേ

അജ്ഞാതന്‍ പറഞ്ഞു...

ആദ്യം ഒന്ന് ഞെട്ടി.പിന്നല്ലേ കവിത എന്ന് പിടികിട്ടിയത്. മൊത്തവും കാണാതെപോയ ഒരു കവിത.പാപ്പാത്തി കൊള്ളാം.

അജ്ഞാതന്‍ പറഞ്ഞു...

ആശംസകള്‍

Unknown പറഞ്ഞു...

പൂവാംകുരുന്നിലേ, പുന്നാരപ്പൈതലേ
പൂവിളിയെങ്ങാനും കേള്‍ക്കുന്നുണ്ടോ ........?



ഇഷ്ടായി ..!

മേല്‍പ്പത്തൂരാന്‍ പറഞ്ഞു...

றோம்பநல்ல கவிதை ....நன்றி

Vipin K Manatt (വേനൽപക്ഷി) പറഞ്ഞു...

ഉള്ളതു കൊണ്ട് ഓണം (പോലെ)...അല്ലാതെ എന്തു ചെയ്യാം...

അപ്പൂപ്പന്‍ താടി. കോം പറഞ്ഞു...

nalla rachana
samayam pole ee site nokkamo

http://www.appooppanthaadi.com