kunjan radio

2011, ജനുവരി 31, തിങ്കളാഴ്‌ച

പ്രേമലേഖനം..:)))))

പ്രിയനേ നീയെന്നെ അറിയുന്നുവോ..
പ്രണയം തുടിക്കുമീ വരികള്‍ തന്നുള്ളിലെ
പ്രണയത്തെ നീയിന്നുമറിയുന്നുവോ...നീ -
വരുമെന്ന് കരുതി ഞാന്‍ ..തണല്‍മര ചോട്ടിലായ്..
വിരഹിയായ് നിന്നതും അറിയുന്നുവോ..
മണമുള്ള മലരുകള്‍ കൈക്കുമ്പിളില്‍ വച്ചു ,
ഇടറുന്ന മിഴികളാല്‍ നിന്നെ തിരഞ്ഞതും ,
ഒരു മൃദു ചുംബനമേല്ക്കാന്‍ കൊതിച്ചതും ,
അരികത്തു ചേര്‍ന്നിരു ' ന്നോമനെ ' യെന്നു നീ
പതിയെ,യെന്‍ കാതില്‍ വിളിക്കാന്‍ കൊതിച്ചതും ,
അറിയുന്നുവോ നീ ..? അടരും ദളങ്ങള്‍ തന്‍
നിറവേറിടാത്തോരീ നൊമ്പരങ്ങള്‍..!!
പ്രിയനേ ...ഞാനിന്നുമീ പൂമരച്ചോട്ടിലെ
തണലേല്‍ക്കുവാനായ് കൊതിച്ചിടുന്നു...
കഴിയില്ല , യെങ്കിലും കണ്ണുകള്‍ വീണ്ടുമാ
വിജനമാം പാതയില്‍ ...നിന്നെ ....തിരയുന്നുവോ...!!

19 അഭിപ്രായങ്ങൾ:

മുകിൽ പറഞ്ഞു...

കണ്ണുകൾ വീണ്ടും വീണ്ടും തിരയുന്നു…
കൊള്ളാം, പാപ്പാത്തി.

jayanEvoor പറഞ്ഞു...

കൊള്ളാം പ്രണയകവിത/വിരഹകവിത.

(എഴുതുന്നത് സ്ത്രീയാണെങ്കിൽ ‘വിരഹിണി’എന്നുപയോഗിക്കുന്നതാണുചിതം)

ben പറഞ്ഞു...

വരും..വരാതിരിക്കില്ലാ
ഈവരികള്‍ ഉപേക്ഷിച്ച് പോകാന്‍ ആര്‍ക്കുകഴിയും...

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

പ്രണയത്തേക്കാള്‍ വിരഹം തുടിക്കുന്നു...

പാപ്പാത്തി പറഞ്ഞു...

thanks ellavarkkum...:))

abbas പറഞ്ഞു...

വളരെ നല്ല അഭിപ്രായം..
കോഴിയെ ഓടിച്ചിട്ട്‌ മോട്ടയിടിയിച്ചു ...

ഹാ ...ഹാ ...

പാപ്പാത്തി പറഞ്ഞു...

athenthaa ikka angane paranjath...:)))

Jithu പറഞ്ഞു...

:)

Kalavallabhan പറഞ്ഞു...

"ഒരു മൃദു ചുംബനമേല്ക്കാന്‍ കൊതിച്ചതും ,
അരികത്തു ചേര്‍ന്നിരു ' ന്നോമനെ ' യെന്നു നീ
പതിയെ,യെന്‍ കാതില്‍ വിളിക്കാന്‍ കൊതിച്ചതും"

Manickethaar പറഞ്ഞു...

നന്നായി

സുനിൽ കൃഷ്ണൻ(Sunil Krishnan) പറഞ്ഞു...

വിരഹവും പ്രണയവും തുടിച്ചു നില്‍ക്കുന്ന കവിത....നന്നായിരിക്കുന്നു

ആശംസകള്‍ !

സുല്‍ |Sul പറഞ്ഞു...

ഉം... അങ്ങനെ പാപ്പാത്തിയെ കണ്ടു കിട്ടി.

“മണമുള്ള മലരുകള്‍ കൈക്കുമ്പിളില്‍ വച്ചു ,
ഇടറുന്ന മിഴികളാല്‍ നിന്നെ തിരഞ്ഞതും ,
ഒരു മൃദു ചുംബനമേല്ക്കാന്‍ കൊതിച്ചതും “

വരികള്‍ കൊള്ളാം പാപ്പാത്തി.
-സുല്‍

പാപ്പാത്തി പറഞ്ഞു...

ayyo...sul ne kandittu naalu kure ayallo...:))

Mayoora | Vispoism പറഞ്ഞു...

ഇഷ്ടായി...ഇതെന്നാ പാടി കേള്‍ക്കാന്‍ പറ്റുക?

പാപ്പാത്തി പറഞ്ഞു...

don....nee thanne paadikko...:))

Lijo പറഞ്ഞു...

വളരെ നന്നായിരിക്കുന്നു

comiccola / കോമിക്കോള പറഞ്ഞു...

നന്നായി....അഭിനന്ദനങ്ങള്‍....!!!!!!!!!

jayan പറഞ്ഞു...

pranayathinte eettavum manoharamaayaa anughavamanu viraham

അജ്ഞാതന്‍ പറഞ്ഞു...

valaraeyere nannayirikkunnu