kunjan radio

2010, നവംബർ 7, ഞായറാഴ്‌ച

ചുമ്മാ...

അങ്ങനെ ചെന്നൈയിലും മഴയെത്തി....എത്ര നാളായി കാത്തിരിക്കുന്നു...മഴക്കൊപ്പം മനസ്സും നിറഞ്ഞു തുളുമ്പുന്നു.. വിശാലമായ ഫ്ലാറ്റിനുള്ളിൽ നിന്ന് ഗ്രില്ലിട്ട ബാൽക്കണിയിലൂടെ പുറത്ത് മഴ പെയ്യുന്നതു നോക്കി നിൽക്കാൻ എന്തു രസമാണ്..മഴയെ കീറിമുറിച്ച് പാഞ്ഞുപോകുന്ന വാഹനങ്ങൾ...മഴയെ കൂസാതെ പച്ചക്കറി വണ്ടികളുമായ് നീങ്ങുന്നവർ...സ്കൂൾ കുട്ടികൾ...തമിഴർക്ക് മഴയെ ഭയമാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്..അവർക്കു വെയിൽ തന്നെ പഥ്യം..എത്ര വെയിലായാലും നിലാവത്തു നടക്കുന്ന പോലെ നടക്കുന്ന കാണാം...
മഴ ബീച്ചിലാണ് ഏറ്റവും രസം..ഈ സമയം കടൽ കൂടുതൽ സുന്ദരിയാകുന്നു...അവൾക്കെന്തൊക്കെയോ പറയാനുണ്ടെന്നു തോന്നിപ്പോകും ആർത്തലച്ചുള്ള തിരകളുടെ വരവ് കണ്ടാൽ...കച്ചവടക്കാരുടെ പൊടി പോലും കാണാനുണ്ടാവില്ല അവിടെയൊന്നും...അതു കൊണ്ട് വിജനമായ ബീച്ചിൽ മഴ കണ്ട് ചുമ്മാ ഇരിക്കാൻ ....ഹാ......എന്ത് രസം...!!!!
പക്ഷെ മഴയത്ത് റോഡെല്ലാം കുളമായിരിക്കും...ലോകത്തുള്ള സകല മാ‍ലിന്യങ്ങളും ഒലിച്ചെത്തിയിട്ടുണ്ടാകും..എവിടെക്കെങ്കിലും പോകാൻ ഒരുങ്ങിയിറങ്ങിയാൽ കുളിപ്പിച്ച് തരും വാഹനങ്ങൾ..!!! അത് കൊണ്ട് ഇവിടെ ഈ രണ്ടാം നിലയിലിരുന്ന് ഈ മഴ കണ്ടു നിൽക്കുന്നതു തന്നെ സുഖം...അതെ ..അതു തന്നെ...കേരളത്തിലെ മഴയുടെ ഏഴയലത്ത് വരില്ലെങ്കിലും ഇവളെ ഞാൻ ഇഷ്ടപ്പെടുന്നു....ഒരുപാട്...ഒരുപാട്....

9 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

പപ്പാത്തി മഴ എവിടേയാണേലും രസമുള്ള കാഴ്ച്ചയാ‍ണ്

ഐക്കരപ്പടിയന്‍ പറഞ്ഞു...

മഴ പ്രവാസിക്കെന്നും നനവുള്ള ഒരോര്‍മ മാത്രം, പ്രത്യേകിച്ചും വര്‍ഷത്തിലൊന്നോ രണ്ടോ തവണ മാത്രം പെയ്യുന്ന ഈ മരുഭൂമിയില്‍ കഴിയുന്ന ഈ മഴയുടെ നാട്ടുകാരന്...

ആശംസകള്‍ !

പഞ്ചാരകുട്ടന്‍ -malarvadiclub പറഞ്ഞു...

ഇവിടെയും മഴ ആയിരുന്നു
ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ

ശ്രീ പറഞ്ഞു...

ആദ്യ കമന്റുകളില്‍ പറഞ്ഞതു പോലെ മഴയെ ഇഷ്ടപ്പെടാത്തവരുണ്ടാകുമോ?

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

മഴവില്ലിന്‍ മണിരഥമേറാന്‍...
മഴമേഘത്തൊട്ടിലാടാന്‍....
മോഹിച്ചേ ഞാനുമൊരിക്കല്‍...
മോഹങ്ങള്‍ മാത്രം ബാക്കി....

മഴ!!!മഴ!!!മഴ!!!
മഴ മനുഷ്യ മനസുകളെ കുളിരണിയിക്കുന്നു...
നന്നായിരിക്കുന്നു മഴക്കാല വിവരണം

പാപ്പാത്തി പറഞ്ഞു...

sariyaa..mazhaye ishappedathavar kuravaayirikkum...ennalum chila prathyeka ishtangal manassil sookshikkunnavarundaakille..

anoop. saleem. panjaare...sree...riyase...commentsnu rompa nandri....!!!

sm sadique പറഞ്ഞു...

മഴതുള്ളികൾ കൊള്ളാം…..
മഴയും.

സുനിൽ കൃഷ്ണൻ(Sunil Krishnan) പറഞ്ഞു...

“ഒരു പുതുമഴ പെയ്യുമ്പോള്‍
വരള്‍ച്ച മറക്കും
പാവം മാനവ ഹൃദയം”

അല്ലേ?

ആശംസകള്‍....!

Cpa Gafar പറഞ്ഞു...

കൊള്ളാം