kunjan radio

2010, ജൂലൈ 28, ബുധനാഴ്‌ച

പ്രണയം

പ്രണയത്തിനൊരു നിർവചനം തേടി ..നടക്കുകയാണ്..

പൂക്കളോട് ചോദിച്ചപ്പോൾ ..കണ്ണിറുക്കി കാണിച്ചൂ..

പുഴകളോട് ചോദിച്ചപ്പോൾ..കുണുങ്ങി ഒഴുകിപോയി..

മലകളോട് ചോദിച്ചപ്പോൾ ..മഞ്ഞ് കൊണ്ട് മുഖം മറച്ചു..

മഴയോട് ചോദിച്ചപ്പോൾ ..അവൾ പെയ്തു കൊണ്ടേയിരുന്നൂ..

മുളംകൂട്ടങ്ങളോട് ചോദിച്ചപ്പോൾ..മധുര സംഗീതം പൊഴിച്ചു.

കാറ്റിനോട് ചോദിച്ചപ്പോൾ ..തഴുകി തലോടിപോയി..

കിളികൾ കളിയാക്കി ചിരിച്ചൂ..ഇലകൾ തലയാട്ടി നിന്നൂ..

മനസ്സിനെ കുളുർപ്പിക്കുന്ന എന്തോ ഒന്ന്.

അതാണോ..പ്രണയം…?

ഞെരിഞ്ഞു മുറുക്കി ശ്വാസം മുട്ടിക്കുന്ന.

അതു തന്നെയാണോപ്രണയം?

തൊടാൻ സമ്മതിക്കാതെ..വഴി മാറിപോകുന്ന

അതും പ്രണയമാണോ?

പറഞ്ഞിട്ടും പറഞ്ഞിട്ടും കൊതി മാറാതെ..

ചിരിച്ചിട്ടും ചിരിച്ചിട്ടും മതിയാകാ‍തെ..

ചോദിച്ചിട്ടും ചോദിച്ചിട്ടും..തീരാതെ

ഉത്തരം കിട്ടാതെതിരയായ്..കവിതയായ്സംഗീതമായ്……

10 അഭിപ്രായങ്ങൾ:

അനൂപ്‌ .ടി.എം. പറഞ്ഞു...

''എന്‍റെ കുപ്പായത്തിന്റെ മൂന്നാമത്തെ കുടുക്കിനു പിന്നിലെ പിടച്ചിലിന്റെ പേരാണ് പ്രണയം.
എനിക്കതിനെ വിമോചിപ്പിക്കാനവില്ല''
-മേതില്‍
ആശംസകള്‍...തുടരുക

ഉപാസന || Upasana പറഞ്ഞു...

എന്നോട് ചോദിക്കല്ലേ
:-)

പാപ്പാത്തി പറഞ്ഞു...

എനിക്കൊരു ഉത്തരം കിട്ടണില്ലാ...നന്ദി..

അജ്ഞാതന്‍ പറഞ്ഞു...

wonderful dear....eniyum ezhuthanam...

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു...

പ്രണയമെന്നും മഴ പോലെ….........
പ്രണയത്തെക്കുറിച്ചു ഞാനും എഴുതിയിട്ടുണ്ട്
ആരാണ് എഴുതാത്തത്

Unknown പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

super........

Cpa Gafar പറഞ്ഞു...

ഇതില്‍ പുതിയ കാലമുണ്ട്. നന്നായിട്ടുണ്ട്.

Unknown പറഞ്ഞു...

പ്രണയത്തിനു നിര്‍വചനം തേടി നടക്കുന്ന കൊണ്ടാണ് കോടികളിലേക്ക് ഒരാള്‍ കൂടി.. പുതുമകള്‍ കണ്ടെത്താന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു.. എഴ്തുതിയ വരികള്‍ക്ക് ആത്മാവുണ്ട്..

Unknown പറഞ്ഞു...

nalla varikallll.