kunjan radio

2013, ഒക്‌ടോബർ 9, ബുധനാഴ്‌ച

ഉണർവ്വ് ..

ഉണർവ്വിലേക്കുണരുക എന്ന് നീ..
ഉണർച്ചയിലേക്കുണർത്തി വിട്ട്
ഉയരത്തിലെത്തിയ എനിക്കിനിയെന്തുണർവ്വ്...!!
ഉറങ്ങിയാലല്ലേ ഉറക്കമുണരേണ്ടതുള്ളൂ...!
നിസ്സഹായതയിൽ നിന്നാണ് വന്യമായ കരുത്ത് നേടുന്നതെന്ന്
ആരോ ഭംഗിയായി എഴുതി...
നിസ്സഹായതയുടെ അടിത്തട്ടിൽ കാലുകൾ പൂഴ്ന്ന് പോയവർക്ക്
എവിടെ നിന്നാണ് കരുത്ത് കിട്ടുക ...?
ശില പോലുറച്ച് പോയ ചില മനസ്സുകളുണ്ട്..
നീരുറവയുണ്ടെന്ന് കൊതിപ്പിച്ച് ,
ദാഹത്തിന്റെ ഉന്നതിയിലേക്കെത്തിച്ച് ,
ജലകണിക പോലും തരാതെ നിന്നവർ..
അവരിൽ നിന്നും നീയേത് വഴിയിലൂടെയാണ്
എന്നിലേക്കെത്തിയത് ....?
നീ തീർത്തൊരാകർഷണവലയത്തിൽ
മരുപ്പച്ചയെന്നൊ മരീചികയെന്നൊ അറിയാതെ
ഉണർന്നിരിക്കുകയാണ് ഞാൻ...
ഉണർവ്വിലേക്കുണരാനല്ലേ നീ പറഞ്ഞത്....!!!

5 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

ആകെമൊത്തം പരാതിയാണല്ലോ പാപ്പാത്ത്യേ...!

സൗഗന്ധികം പറഞ്ഞു...

നല്ല വരികൾ

ശുഭാശംസകൾ....

ബൈജു മണിയങ്കാല പറഞ്ഞു...

വാക്കുകൾക്ക് പ്രവർത്തിയെ നിയന്ത്രിക്കുവാൻ കഴിയും ഉണർത്തു പാട്ടുകൾ മുഴങ്ങട്ടെ

vayal പറഞ്ഞു...

അങ്ങനങ്ങനെ ആരെയും വിശ്വസിക്കരുത്.എന്നാലും നമ്മള്‍ ചിലരെ വേഗം വിശ്വസിച്ചുപോകും അല്ലെ,വീണക്കുട്ടീ,,,,,

പാപ്പാത്തി പറഞ്ഞു...

ajith , sougandhikam, baiju, vayal....nandi abhiprayagalkk...:)