kunjan radio

2012, ഏപ്രിൽ 16, തിങ്കളാഴ്‌ച

ചെമ്പരത്തി

ചൊക ചൊകക്കണ് ചെമ്പരത്തി.
തുട് തുട്ക്കണ് ചെമ്പരത്തി....
ചെവിയിൽ വയ്ക്കണ നേരത്ത്
ചെരിഞ്ഞീരിക്കണ് ചെമ്പരത്തി
വഴിയെ പോണോരു ഞോണ്ടുമ്പൊ
കുനിഞ്ഞിരിക്കണ് ചെമ്പരത്തി...
നിവർന്നിരിക്കാൻ പറ്റാതെ
ഒറക്കം തൂങ്ങണ് ചെമ്പരത്തി...
ഇളവെയിലൊന്നടിക്കുമ്പൊ
കെഴക്കൻ കാറ്റൊന്ന് വീശുമ്പൊ
എളകിയാട്ണ് ചെമ്പരത്തി..
ഒറഞ്ഞ് തുള്ളണ് ചെമ്പരത്തി..
മോന്തിയാവ്ണ നേരത്ത്
നേരം പോയൊരു നേരത്ത്
നെലവിളിക്കണ് ചെമ്പരത്തി
മയങ്ങി വീഴണ് ചെമ്പരത്തി.....

5 അഭിപ്രായങ്ങൾ:

Kalavallabhan പറഞ്ഞു...

"മോന്തിയാവ്ണ നേരത്ത്
മയങ്ങി വീഴണ് ചെമ്പരത്തി"

ങേ, ചെമ്പരത്തീം തുടങ്ങിയോ ?

വളരെ നന്നായിട്ടുണ്ട്‌.
ആശംസകൾ

SAJAN S പറഞ്ഞു...

nice..

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

അങ്ങിനെ ജീവിതം "ആസ്വദിക്കുന്ന" ചെമ്പരത്തി..
നല്ല വരികള്‍

പാപ്പാത്തി പറഞ്ഞു...

thaanks to aal...:))

അജ്ഞാതന്‍ പറഞ്ഞു...

chembarathy ppovinu manam undennu manasilaayi...
inyum nalla sugndham parasarikkuna kavithal varattae..